Image

സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളി ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2012
സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളി ഓണം ആഘോഷിച്ചു
മില്‍പിറ്റാസ്‌, കാലിഫോര്‍ണിയ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം വിവിധ കലാ-കായിക പരിപാടികളോടുകൂടി ആഘോഷിച്ചു. അഞ്ഞൂറില്‍പ്പരം ഇടവകാംഗങ്ങള്‍ക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യ തൂശനിലയില്‍ വിളമ്പിയതോടുകൂടി പരിപാടികള്‍ക്ക്‌ തുടക്കമായി. ചെണ്ടമേളം, വള്ളംകളി, പുലിക്കളി, അതിമനോഹരമായ പൂക്കളം, താലപ്പൊലി എന്നിവയും കുതിരപ്പുറത്ത്‌ എത്തിച്ചേര്‍ന്ന മാവേലിയും ഇടവകാംഗങ്ങളില്‍ കൗതുകമുണര്‍ത്തി.

തുടര്‍ന്ന്‌ നടന്ന കലാപരിപാടികളില്‍ തിരുവാതിരകളി, ഓണപ്പാട്ടുകള്‍, കുട്ടികളുടെ വിവിധതരം കലാപരിപാടികള്‍ എന്നിവ ഈവര്‍ഷത്തെ പരിപാടികളുടെ പ്രത്യേകതയായിരുന്നു.

തുടര്‍ന്ന്‌ നടന്ന കൂട്ടലേലം, വാര്‍ഡുകള്‍ തമ്മിലുള്ള വടംവലി മത്സരം എന്നിവ കേരളത്തനിമ നിലനിര്‍ത്തി. ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ പരിപാടികളുടെ ഉദ്‌ഘാടനംനിര്‍വഹിച്ചു. പള്ളിയുടെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസില്‍ നിന്നും അറിയിച്ചതാണിത്‌.
സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളി ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക