Image

വാഷിംഗ്‌ടണിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ പി.കെ. ഗോപിനാഥന്‍ നിര്യാതനായി

ഡോ. മുരളീരാജന്‍ Published on 15 September, 2012
വാഷിംഗ്‌ടണിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ പി.കെ. ഗോപിനാഥന്‍  നിര്യാതനായി
വാഷിംഗ്‌ടണ്‍ ഡിസി: വാഷിംഗ്‌ടണ്‍ മെട്രോ പ്രദേശത്തെ സജീവ സാമൂഹ്യ പ്രവര്‍ത്തകനായ പി.കെ. ഗോപിനാഥന്‍ (68) നിര്യാതനായി. ബഥസ്‌ഡായിലെ സബര്‍ബന്‍ ഹോസ്‌പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. മേരീലാന്റിലെ സില്‍വര്‍സ്‌പ്രിംഗ്‌ 14032 ക്രൈസ്റ്റ്‌ ഹില്‍ ലെയിനില്‍ താമസിച്ചുവരികയായിരുന്നു. രത്‌നമ്മയാണ്‌ ഭാര്യ. മക്കള്‍: രാഗേഷ്‌, റീന. വാഷിംഗ്‌ടണിലെ മലയാളി സമൂഹത്തില്‍ കലാ സാംസ്‌കാരികമായി നിരവധി സേവനങ്ങള്‍ നടത്തി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്‌ ഗോപിനാഥന്‍.

കേരളപ്പിറവിയുടെ ലോകവ്യാപകമായ രജതജൂബിലി ആഘോഷത്തില്‍ വാഷിംഗ്‌ടണില്‍ വിജയകരമായി കേരള മേള നടത്താന്‍ ചുക്കാന്‍ പിടിച്ച പ്രമുഖരില്‍ ഒരാളായിരുന്നു ഗോപിനാഥന്‍. വാഷിംഗ്‌ടണിലെ കേരളാ കള്‍ച്ചറല്‍ സൊസൈറ്റി എന്ന മലയാളികളുടെ സംഘടനയുടെ സ്ഥാപക കമ്മിറ്റി അംഗങ്ങളില്‍ ഒരാളായ ഗോപിനാഥന്‍ 28 വര്‍ഷമായി സാമൂഹ്യ സേവന രംഗത്ത്‌ വ്യാപൃതനായിരുന്നു. 2011 മുതല്‍ വാഷിംഗ്‌ടണില്‍ നടത്തിയ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ കണ്‍വന്‍ഷനിലെ സജീവ പ്രവര്‍ത്തകനായിരുന്നു.

സെപ്‌റ്റംബര്‍ 16-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 4 മണി മുതല്‍ 7 മണിവരെ മൃതദേഹം പൊതുദര്‍ശനത്തിനായി റോക്ക്‌ വില്ലിലുള്ള 1170 റോക്ക്‌ വില്‍ പൈക്കിലെ ഡന്‍സാസ്‌കി -ഗോള്‍ഡ്‌ ബര്‍ഗ്ഗ്‌ മെമ്മോറിയല്‍ ചാപ്പലിന്റെ ഫ്യൂണറല്‍ ഹോമില്‍ വെയ്‌ക്കുന്നതാണ്‌.

അന്ത്യ കര്‍മ്മങ്ങള്‍ക്കായി മൃതദേഹം മാവേലിക്കരയിലെ ഓലകെട്ടയമ്പലത്തിലെ കുടുംബ വീടായ കണിക്കലേത്തേക്ക്‌ കൊണ്ടുപോകുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.kcsmw.org എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ, 301 989 9249, 202 438 2383 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Viewing 

Sunday: 4 pm- 7 pm

Danzansky - Goldberg Memorial Chapels, Inc, 1170 Rockville Pike

Rockville, MD  20852

Phone: 301-340-1400
A prayer meeting was arranged at the residence of Late Gopinathan from 4.00 PM to 7 .00 PM today, September 15.  

14032 Crest Hill Lane,

Silver Spring , MD 20905 

Home Phone:   301-989-9249



വാഷിംഗ്‌ടണിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ പി.കെ. ഗോപിനാഥന്‍  നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക