Image

മലയാളി യുവതിയെ അക്രമിച്ച് മാല തട്ടിപ്പറിച്ചു; മോഷ്ടാവിനെ ഭര്‍ത്താവ് ഓടിച്ച് പിടികൂടി

Published on 15 September, 2012
മലയാളി യുവതിയെ അക്രമിച്ച് മാല തട്ടിപ്പറിച്ചു; മോഷ്ടാവിനെ ഭര്‍ത്താവ് ഓടിച്ച് പിടികൂടി
മനാമ: ഗര്‍ഭിണിയായ മലയാളി യുവതിയെ അടിച്ചു വീഴ്ത്തി മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ട യുവാവിനെ ഭര്‍ത്താവ് ഓടിച്ച് പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ ഗുദൈബിയ രാജധാനി റസ്റ്റാറന്റിനടുത്ത് ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന മലയാളിയായ രമേശ്കുമാറിന്റെ ഭാര്യയെ അക്രമിച്ചാണ് യുവാവ് മാല തട്ടിപ്പറിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു സംഭവം. രക്ഷപ്പെട്ട യുവാവിനെ പിന്തുടര്‍ന്ന് ഓടിയ രമേശ്കുമാര്‍ സമീപത്തെ കെട്ടിടത്തില്‍ കയറിയ യുവാവിനെ തടഞ്ഞുവെച്ച് പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് യുവാവിനെ പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രമേശിന്റെ ഭാര്യയെ സല്‍മാനിയ ആശുപത്രിയിലാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക