Image

വീടുകളില്‍ മദ്യം എത്തിച്ചിരുന്ന മലയാളി കുടുങ്ങി

Published on 15 September, 2012
വീടുകളില്‍ മദ്യം എത്തിച്ചിരുന്ന മലയാളി കുടുങ്ങി
മസ്‌കത്ത്: തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ മദ്യം എത്തിച്ചിരുന്ന മലയാളി അറസ്റ്റിലായി. ഇയാളുടെ താമസസ്ഥലത്ത് സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരവും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ആവശ്യക്കാര്‍ മൊബൈല്‍ ഫോണില്‍ വിളിച്ച് ഓര്‍ഡര്‍ നല്‍കുന്നതിന് അനുസരിച്ച് വീടുകളില്‍ മദ്യം എത്തിക്കുന്നതായിരുന്നത്രെ ഇയാളുടെ രീതി. ദിവസങ്ങളായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് ഒരുക്കിയ വലയില്‍ അകപ്പെട്ട ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് മസ്‌കത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍ മദ്യമാഫിയയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരമായി വിളിക്കുന്ന നമ്പറുകളും നിരീക്ഷണത്തിലാണത്രെ.

വീട്ടില്‍ പല നിരവാരത്തിലുള്ള മദ്യം സൂക്ഷിച്ചാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നത്. വില്‍പനയിലൂടെ സമ്പാദിച്ച വന്‍തുകയും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക