Image

കുവൈറ്റില്‍ വടശേരിക്കര അസോസിയേഷന്‍ വാര്‍ഷികവും ഓണാഘോഷം നടത്തി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 14 September, 2012
കുവൈറ്റില്‍ വടശേരിക്കര അസോസിയേഷന്‍ വാര്‍ഷികവും ഓണാഘോഷം നടത്തി
കുവൈറ്റ്‌: കുവൈറ്റിലെ വടശേരിക്കര പ്രവസി അസോസിയേഷന്‍ പത്താമത്‌ വാര്‍ഷിക സമ്മേളനവും ഓണഘോഷവും സഘടിപ്പിച്ചു. അബാസിയ യുണൈറ്റഡ്‌ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സാസ്‌കരിക സമ്മേളനത്തില്‍ പ്രസിഡന്റ്‌ വി.എം. ജോണ്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ തോമസ്‌ മാത്യു കടവില്‍ ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെന്നി പുത്തന്‍പറമ്പില്‍ ഓണസന്ദേശം നല്‍കി. നിര്‍മല പൈലി ആശംസകള്‍ നേര്‍ന്നു. സാംസ്‌കരിക സെക്രട്ടറി ബാബു വാഴപ്പിലാത്ത്‌ സ്വാഗതവും പ്രോഗ്രാം കണ്വീനര്‍ രാജു വലിയതറയില്‍ നന്ദിയും പറഞ്ഞു. നിരവധി സാംസ്‌കാരിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിച്ചു.
കുവൈറ്റില്‍ വടശേരിക്കര അസോസിയേഷന്‍ വാര്‍ഷികവും ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക