Image

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ നഷ്‌ടപരിഹാരത്തുക വച്ചുതാമസിപ്പിച്ചതായി പരാതി

ജാഫറലി പാലക്കോട്‌ Published on 14 September, 2012
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ നഷ്‌ടപരിഹാരത്തുക വച്ചുതാമസിപ്പിച്ചതായി പരാതി
ജിദ്ദ: 2011 ജൂലൈ നാലിന്‌ അബഹ പെപ്‌സിയില്‍ ജോലിചെയ്‌തുവരവേ ഓടിച്ചിരുന്ന വാഹനം മറ്റൊരു െ്രെടലര്‍ വാഹനത്തിലിടിച്ച്‌ തല്‍ക്ഷണം മരിച്ച തിരുവനന്തപുരം ചിറയിന്‍കീഴ്‌ ആറ്റിങ്ങല്‍ സ്വദേശി അനില്‍കുമാറിന്റെ കുടുംബത്തിന്‌ കമ്പനിയില്‍നിന്നും ലഭിക്കാനുള്ള തുക, ജിദ്ദയിലെ ഇന്ത്യ കോണ്‍സുലേറ്റ്‌ വച്ചുതാമസിപ്പിച്ചതായി പരാതി. ഇതു സംബന്ധമായി ഇടപെട്ട സാമൂഹ്യ പ്രവര്‍ത്തകരാണ്‌ പരാതിപ്പെട്ടത്‌.

സൗദിയില്‍ എത്തിയിട്ട്‌ രണ്‌ടു വര്‍ഷം തികയുന്നതിന്‌ മുമ്പ്‌, 2011 ജൂലൈ 4നായിരുന്നു അപകടം. സംഭവവുമായി ബന്ധപ്പെട്ട്‌ പരേതന്റെ ആശ്രിതര്‍ക്ക്‌ കമ്പിയില്‍നിന്നും ലഭിക്കാനുള്ള സര്‍വീസ്‌ തുക, കമ്പനി ബാങ്ക്‌ ചെക്കായി ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഏറെ നാളുകള്‍ കാത്തിരുന്നിട്ടും തങ്ങള്‍ക്ക്‌ തുകയൊന്നും ലഭിച്ചില്ലെന്ന്‌ സാമൂഹ്യ പ്രവര്‍ത്തകനായ ഷിബു പത്തനാപുരം, ബഷീര്‍ പാണക്കാട്‌ എന്നിവരെ നാട്ടിലുള്ള അനില്‍കുമാറിന്റെ കുടുംബം അറിയിച്ചു. ഭാര്യയും മകളും അടങ്ങിയതാണ്‌ മരിച്ച അനില്‍കുമാറിന്റെ കുടുംബം.

ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ നിരന്തരം എംബസിയുമായി ബന്ധപ്പെട്ടു. ചെക്ക്‌ നാട്ടിലേക്കയച്ചു എന്ന എംബസിയുടെ മറുപടിയെ തുടര്‍ന്ന്‌ വീണ്‌ടും കാത്തിരുന്നു. അവസാനം നാലു മാസത്തിനുശേഷമാണ്‌ നാട്ടിലുള്ള ബന്ധുക്കള്‍ക്ക്‌ ചെക്ക്‌ കൈപ്പറ്റാനായത്‌.

മരണപ്പെട്ടവരുടെ കുടുംബത്തിന്‌ ലഭിക്കാനുള്ള തുക കമ്പനി അധികൃതര്‍ കൃതൃ സമയത്ത്‌ നല്‍കിയിട്ടും അത്‌ അര്‍ഹതപ്പെട്ട കുടുംബത്തിനയക്കാന്‍ വച്ചുതാമസിപ്പിക്കുന്നത്‌ പ്രതിക്ഷേധാര്‍ഹമാണെന്നും എല്ലാ കാര്യങ്ങളും നടക്കണമെങ്കിലും സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെടണമെന്നത്‌ ന്യായീകരിക്കാനാവില്ലെന്നും സാമൂഹ്യ പ്രവര്‍ത്തകരായ ഷിബു പത്തനാപുരം, ബഷീര്‍ പാണക്കാട്‌ എന്നിവര്‍ പറഞ്ഞു.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ നഷ്‌ടപരിഹാരത്തുക വച്ചുതാമസിപ്പിച്ചതായി പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക