Image

പുതിയ വിസയില്‍ വരുന്നവര്‍ക്ക്‌ സ്വദേശത്തുനിന്നുതന്നെ വിരലടയാളം എടുക്കാം

Published on 14 September, 2012
പുതിയ വിസയില്‍ വരുന്നവര്‍ക്ക്‌ സ്വദേശത്തുനിന്നുതന്നെ വിരലടയാളം എടുക്കാം
റിയാദ്‌: പുതിയ വിസയില്‍ സൗദിയിലെത്തുന്നവരുടെ വിരലടയാളം ഇനിമുതല്‍ അതത്‌ രാജ്യത്തെ സൗദി കോണ്‍സുലേറ്റുകളില്‍ വെച്ചുതന്നെ എടുക്കുന്നതിന്‌ സംവിധാനമുണ്ടാക്കുമെന്ന്‌ പാസ്‌പോര്‍ട്ട്‌ വിഭാഗം പി.ആര്‍.ഒ കേണല്‍ അഹ്മദ്‌ ലഹീദാന്‍ അറിയിച്ചു. രാജ്യത്തെത്തുന്നവരില്‍ നിന്ന്‌ എയര്‍പോര്‍ട്ടുകളില്‍ വെച്ച്‌ വിരലടയാളമെടുക്കുന്നത്‌ മൂലം ഉണ്ടാകുന്ന അസൗകര്യം ഒഴിവാക്കുന്നതിനാണ്‌ അതത്‌ നാടുകളിലെ സൗദി കോണ്‍സുലേറ്റുകളില്‍ തന്നെ ഈ സംവിധാനം ഒരുക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

നിലവില്‍ നാല്‌ രാഷ്ട്രങ്ങളില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്‌. ഇത്‌ മറ്റു രാജ്യങ്ങളിലും നടപ്പിലാക്കുന്നതോടെ ഭാവിയില്‍ വിരലടയാളം എടുക്കാത്തവരായി ആരും രാജ്യത്തെത്തുന്നത്‌ ഇല്ലാതാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ നടപ്പാകുന്നതൊടെ വിസ അപേക്ഷകര്‍ അതത്‌ രാജ്യത്തെ സൗദി കോണ്‍സുലേറ്റില്‍ നേരിട്ട്‌ ഹാജരാകേണ്ടി വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക