Image

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത്‌ ഇന്ത്യ സിമ്പോസിയം

സിദ്ധിഖ്‌ വലിയകത്ത്‌ Published on 13 September, 2012
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത്‌ ഇന്ത്യ സിമ്പോസിയം
അബാസിയ: `സ്വതന്ത്ര ഇന്ത്യയും മനുഷ്യാവകാശങ്ങളും' എന്ന വിഷയത്തില്‍ യൂത്ത്‌ ഇന്ത്യ സംഘടിപ്പിച്ച സിമ്പോസിയം ഇന്ത്യയില്‍ നടന്നുകൊണ്‌ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധ സംഗമമായി. ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടങ്ങള്‍ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്നതുകൊണ്‌ട്‌ മനുഷ്യാവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നുണെ്‌ടന്നും ഡഅജഅ പോലെയുള്ള കരിനിയമങ്ങളുടെ പിന്‍ബലത്തില്‍ നിരവധി നിരപരാധികളെ ജയിലിലടയ്‌ക്കുന്ന സ്ഥിതിവിശേഷമാണ്‌ ഇന്ത്യയില്‍ നിലവിലുള്ളതെന്നും പരിപാടിയില്‍ വിഷയാവതരണം നിര്‍വഹിച്ച്‌ യൂത്ത്‌ ഇന്ത്യ പ്രസ്‌ ആന്‍ഡ്‌ മീഡിയ കണ്‍വീനര്‍ നിസാര്‍ കെ. റഷീദ്‌ പറഞ്ഞു.

ചടങ്ങില്‍ അബ്‌ദുള്‍ ഫത്താഫ്‌ തയ്യില്‍, വി.പി. മുകേഷ്‌, തോമസ്‌ മാത്യു കടവില്‍, കൃഷ്‌ണന്‍ കടലുണ്‌ടി, അന്‍വര്‍ സഈദ്‌, സത്താര്‍ കുന്നില്‍, ഫൈസല്‍ മഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂത്ത്‌ ഇന്ത്യ പ്രസിഡന്റ്‌ അര്‍ഷദ്‌ അധ്യക്ഷത വഹിച്ചു. യൂത്ത്‌ ഇന്ത്യ സാമൂഹിക വിഭാഗം കണ്‍വീനര്‍ അന്‍വര്‍ ഷാജി സ്വാഗതം ആശംസിച്ചു.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത്‌ ഇന്ത്യ സിമ്പോസിയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക