Image

എസ്‌.എം കൃഷ്‌ണയും അബ്ദുല്ല ബിന്‍ ഹമദ്‌ അല്‍ അതിയ്യയും കൂടിക്കാഴ്‌ച നടത്തി

Published on 13 September, 2012
എസ്‌.എം കൃഷ്‌ണയും അബ്ദുല്ല ബിന്‍ ഹമദ്‌ അല്‍ അതിയ്യയും കൂടിക്കാഴ്‌ച നടത്തി
ദോഹ: ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഖത്തര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ആന്‍റ്‌ ട്രാന്‍സ്‌പെരന്‍സ്‌ അതോറിറ്റി ചെയര്‍മാനും നവംബറില്‍ ദോഹയില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്‍െറ സുപ്രീം സമിതി പ്രസിഡന്‍റുമായ അബ്ദുല്ല ബിന്‍ ഹമദ്‌ അല്‍ അതിയ്യ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം കൃഷ്‌ണയുമായി കൂടിക്കാഴ്‌ച നടത്തി.

കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്‍െറ ഒരുക്കങ്ങളും മറ്റ്‌ പൊതുവിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്‌തു. ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ ബിന്‍ മുഹമ്മദ്‌ റഫീഅ അല്‍ ഇമാദിയും അതിയ്യയെ അനുഗമിക്കുന്ന പ്രതിനിധിസംഘവും കൂടിക്കാഴ്‌ചയില്‍ സംബന്ധിച്ചു. മൂന്ന്‌ ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചകഴിഞ്ഞ്‌ അല്‍ അതിയ്യ ന്യൂദല്‍ഹിയില്‍ നിന്ന്‌ മടങ്ങി. ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ അടക്കമുള്ളവര്‍ അതിയ്യയെും സംഘത്തെയും യാത്രയാക്കി. ചൊവ്വാഴ്‌്‌ച കേന്ദ്രമന്ത്രിമാരായ എം. വീരപ്പമൊയ്‌ലി, ജയന്തി നടരാജന്‍ എന്നിവരുമായ അതിയ്യ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
എസ്‌.എം കൃഷ്‌ണയും അബ്ദുല്ല ബിന്‍ ഹമദ്‌ അല്‍ അതിയ്യയും കൂടിക്കാഴ്‌ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക