Image

മാധ്യമം ക്ലബ്ബ് സ്വീകരണം നല്‍കി

തോമസ് പി. ആന്റണി Published on 12 September, 2012
മാധ്യമം ക്ലബ്ബ് സ്വീകരണം നല്‍കി
ദോഹ : ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹ ഖത്തറിലെത്തിയ കവിയും കഥാകൃത്തും ലാന, മിലന്‍ ലിറ്ററി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് 'ഖത്തര്‍ മാധ്യമം ക്ലബ്' സ്വീകരണം നല്‍കി. ചടങ്ങില്‍ മാധ്യമം ക്ലബ് പ്രസിഡന്റ് ഗോപിനാഥ് കൈന്താര്‍ അധ്യഷത വഹിച്ചു. ബഷീര്‍ ചാവക്കാട് സ്വാഗതം പറഞ്ഞു. ബഷീര്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ രചനകള്‍ പരിചയപ്പെടുത്തി. അബ്ദുള്‍ തന്റെ സഹാറ എന്ന ഇംഗ്ലീഷ് കവിത ചൊല്ലി.

തുടര്‍ന്ന്, നടന്ന സാഹിത്യചര്‍ച്ചയില്‍ സൈനുദ്ധീന്‍ വന്നേരി, ഫരീദ് തിക്കോടി, സുനില്‍ പെരുമ്പാവൂര്‍, ഷഹീദ ജലീല്‍, റഷീദ് അഹമ്മദ്, ജലീല്‍ കുറ്റിയാടി എന്നിവര്‍ പങ്കെടുത്തു.

അബ്ദുള്‍ ഗള്‍ഫ് മലയാളികളുടെ അക്ഷരത്തോടുള്ള സ്‌നേഹത്തിനും ഹൃദ്യമായ കൂട്ടായ്മക്കും നന്ദി പറഞ്ഞു.
മാധ്യമം ക്ലബ്ബ് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക