Image

കാസര്‍കോട്ട്‌ വീണ്ടും വി.എസ്‌ അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു

Published on 13 August, 2011
കാസര്‍കോട്ട്‌ വീണ്ടും വി.എസ്‌ അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു
കാസര്‍കോഡ്‌: നീലേശ്വരത്ത്‌ വീണ്ടും പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദനെ അനുകൂലിച്ചുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പിണറായി വിജയനെതിരേയും സിപിഎം നേതൃത്വത്തിനുമെതിരേയുള്ള രൂക്ഷ വിമര്‍ശനങ്ങളാണ്‌ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്‌. കാസര്‍കോഡിനടുത്തുള്ള നീലേശ്വരം ഓട്ടോ സ്റ്റാന്റിലാണ്‌ ഇന്നു രാവിലെ വി.എസിന്‌ അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ കണ്ടത്‌. സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ്‌ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ വി.എസ്‌ അനുകൂല പ്രകടനത്തിന്റെ പേരില്‍ നീലേശ്വരം ഏരിയാ കമ്മിറ്റിയ്‌ക്കു കീഴിലെ പന്ത്രണ്ട്‌ ബ്രാഞ്ച്‌ അംഗങ്ങളെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്‌ അടുത്ത സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളെ നേതൃത്വം അതീവ ഗൗരവമായാണ്‌ കാണുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക