Image

ടൗണ്‍സ് വില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു

റെജി പാറയ്ക്കന്‍ Published on 12 September, 2012
ടൗണ്‍സ് വില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
ടൗണ്‍സ് വില്‍: ടൗണ്‍സ് വില്ലിലെ മലയാളികള്‍ മലയാളി അസോസിയേഷന്‍ ഓഫ് ടൗണ്‍സ്‌വില്ലിന്റെ (മാറ്റ്) ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ ഒന്നിന് റയാന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍, വള്ളംകളി, പുലികളി, നാടന്‍ കായികമത്സരങ്ങള്‍ തുടങ്ങിയവ ടൗണ്‍വില്‍ മലയാളികളുടെ മനസില്‍നിന്നും മായാത്ത ഗൃഹാതുരത്വം തുളുമ്പുന്ന ഒരു അനുഭവമായി മാറി. 

മലയാളി അസോസിയേഷന്‍ ഓഫ് ടൗണ്‍സ് വില്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ചടങ്ങില്‍ മുഖ്യാഥിതിയായിരുന്ന ഹെര്‍ബര്‍ട്ട് എംപി ഇവാന്‍ ജോണ്‍സ്, കൗണ്‍സില്‍ പാറ്റ് ഏണസ്റ്റ്, ടൗണ്‍സില്‍ രൂപത ബിഷപ്പ് മൈക്കിള്‍ പട്‌നി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും വടംവലി മത്സരവും നടത്തി. 

പരിപാടികളില്‍ പങ്കെടുത്ത ഏവര്‍ക്കും പ്രസിഡന്റ് എബി ജേക്കബ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി സാം കടവില്‍ നന്ദി പറഞ്ഞു.



ടൗണ്‍സ് വില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക