Image

സാല്‍മിയയില്‍ മലയാളി സ്‌ത്രീയെ അടിച്ചുവീഴ്‌ത്തി കവര്‍ച്ച നടത്തി

Published on 12 September, 2012
സാല്‍മിയയില്‍ മലയാളി സ്‌ത്രീയെ അടിച്ചുവീഴ്‌ത്തി കവര്‍ച്ച നടത്തി
സാല്‍മിയ: ജോലി കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന മലയാളി സ്‌ത്രീയെ അടിച്ചുവീഴ്‌ത്തി അക്രമികള്‍ ബാഗ്‌ തട്ടിപ്പറിച്ചു. സാല്‍മിയയിലെ സീസൈഡ്‌ റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ്‌ സംഭവം. മൂവാറ്റുപുഴ സ്വദേശി സുമതി ദിവാകരന്‍ ആണ്‌ ആക്രമണത്തിനിരയായത്‌. ഹോംമെയ്‌ഡ്‌ ആയി ജോലിചെയ്യുന്ന ഇവര്‍ ഉച്ചക്ക്‌ രണ്ടുമണിയോടെ റോഡരികില്‍കൂടി നടന്നുവരുമ്പോള്‍ കാറിലെത്തിയ അക്രമികള്‍ ചില്ല്‌ താഴ്‌ത്തി വടികൊണ്ട്‌ പിറകില്‍നിന്ന്‌ അടിച്ചുവീഴ്‌ത്തുകയായിരുന്നു. നിലത്തുവീണ ഇവരുടെ ബാഗ്‌ കൈക്കലാക്കി അക്രമികള്‍ ഉടന്‍ കാറില്‍ കടന്നുകളയുകയും ചെയ്‌തു. ബാഗിലുണ്ടായിരുന്ന പണവും സിവില്‍ ഐഡി കാര്‍ഡും നഷ്ടമായി. 259041506182 നമ്പര്‍ സിവില്‍ ഐഡി കിട്ടുന്നവര്‍ 97967400 എന്ന നമ്പറില്‍ അറിയിക്കണമെന്ന്‌ ഇവര്‍ അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക