Image

നാലുദിവസം കൊണ്ട് നാലുകോടി നേടി റാസ് 3

Published on 11 September, 2012
നാലുദിവസം കൊണ്ട് നാലുകോടി നേടി റാസ് 3
ഡല്‍ഹി: ജിസം 2വിന്റെ വിജയം ബോക്‌സ് ഓഫീസുകളില്‍ ആവര്‍ത്തിച്ച് റാസ് 3യും. നാലു ദിവസം കൊണ്ട് നാലുകോടി സ്വന്തമാക്കി റാസ് 3 നിരവധി റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. സെപ്റ്റംബര്‍ 7നാണ് ചിത്രം റിലീസ് ചെയ്തത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

വിക്രം ഭട്ട് സംവിധാനം ചെയ്ത റാസില്‍ ബിപാഷ ബസു, ഇമ്രാന്‍ ഹാഷ്മി, ഈഷാ ഗുപ്ത എന്നിവരാണ് മുഖ്യ വേഷത്തിലെത്തിയത്. ചിത്രത്തില്‍ ബിപാഷയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു. കഴിഞ്ഞ ചിത്രങ്ങളെല്ലാം പരാജയപ്പെട്ട ബിപാഷയ്ക്ക് റാസ് 3 നല്ലൊരു ബ്രേക്ക് നല്‍കുമെന്നാണ് ബോളീവുഡിന്റെ വിലയിരുത്തല്‍. നൂറുകോടി ക്ലബില്‍ റാസ് 3യും കടന്നുകൂടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. 

നാലുദിവസം കൊണ്ട് നാലുകോടി നേടി റാസ് 3   നാലുദിവസം കൊണ്ട് നാലുകോടി നേടി റാസ് 3
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക