Image

മെല്‍ബണില്‍ ബെന്നി ബഹ്‌നാന്‍ എംഎല്‍എക്ക് സ്വീകരണം നല്‍കി

ജോസ് എം. ജോര്‍ജ്‌ Published on 11 September, 2012
മെല്‍ബണില്‍ ബെന്നി ബഹ്‌നാന്‍ എംഎല്‍എക്ക് സ്വീകരണം നല്‍കി
മെല്‍ബണ്‍: ഹൃസ്വ സന്ദര്‍ശനാര്‍ഥം മെല്‍ബണിലെത്തുന്ന കെപിസിസി ജനറല്‍ സെക്രട്ടറിയും തൃക്കാക്കര എംഎല്‍എയുമായ ബെന്നി ബഹ്‌നാന് ഒഐസിസി ഓസ്‌ട്രേലിയ മെല്‍ബണില്‍ സ്വീകരണം നല്‍കുന്നു. സെപ്റ്റംബര്‍ 23ന് (ഞായര്‍) വൈകുന്നേരം ആറിന് ഡാന്റിനോഗിലെ സി.ജെ ഇന്ത്യന്‍ റസ്റ്റോറന്റിലാണ് സ്വീകരണ പരിപാടി. 

പിറവം, തൃക്കാക്കര, പെരുമ്പാവൂര്‍ പ്രദേശങ്ങളിലുള്ള മുന്‍കാല പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കും. സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 6401955965, 0421359354 എന്ന നമ്പരില്‍ ബന്ധപ്പെടുക.



മെല്‍ബണില്‍ ബെന്നി ബഹ്‌നാന്‍ എംഎല്‍എക്ക് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക