Image

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് സിഡ്‌നിയില്‍ തുടക്കം കുറിക്കും

Published on 11 September, 2012
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് സിഡ്‌നിയില്‍ തുടക്കം കുറിക്കും
സിഡ്‌നി: സീറോ മലബാര്‍ കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു നവംബര്‍ 26 ന് സിഡ്‌നിയില്‍ തുടക്കം കുറിക്കും. 26 ന് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന കര്‍ദിനാളിനെ സിഡ്‌നിയിലെ നാലു രൂപതകളില്‍ നിന്നുമുള്ള ചാപ്ലെയിന്മാര്‍, വിശ്വാസിപ്രതിനിധികള്‍ സീറോ മലബാര്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സിഡ്‌നി കാര്‍ഡിനല്‍ ഹൗസിലേക്ക് ആനയിക്കും. കാര്‍ഡിനല്‍ ഹൗസില്‍ താമസിക്കുന്ന മാര്‍ ആലഞ്ചേരി ഓസ്‌ട്രേലിയയിലെ ബിഷപ്പുമാരുമായും സഭാനേതാക്കളുമായും കുടിക്കാഴ്ച്ച നടത്തും. 27 ന് വൈകിട്ട് 6.30 ന് ചരിത്രപ്രസിദ്ധമായ സിഡ്‌നിയിലെ സെന്റ് മേരീസ് കത്തീഡ്രല്‍ അങ്കണത്തില്‍ മലയാളി കത്തോലിക്ക സമൂഹം തങ്ങളുടെ കര്‍ദിനാളിന്റെ ചരിത്ര പര്യടനത്തിനു പ്രൗഡഗംഭീരമായ സ്വീകരണം നല്‍കും. 

മറ്റു മെത്രാപ്പോലീത്തമാര്‍, മെത്രാന്‍മാര്‍ പുരോഹിതര്‍ എന്നിവരോടൊപ്പം കത്തീഡ്രല്‍ അല്‍ത്താരയിലേക്ക് ആനയിക്കപ്പെടുന്ന പിതാവ് സീറോ മലബാര്‍ റീത്തില്‍ മലയാളം കുര്‍ബാനയര്‍പ്പിക്കും. ദിവ്യബലിക്ക് ശേഷം വിശ്വാസികളുമായി ആശയവിനിമയം നടത്തുന്ന പിതാവ് 28 ന് ബ്രിസ്‌ബെയിനിലേക്ക് പോകും. 

കര്‍ദ്ദിനാളിന്റെ സിഡ്‌നി സന്ദര്‍ശനം ഒരു ചരിത്രസംഭവം ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി 0408 267 777, കെ.പി ജോസ് 0419 306 202 ജോണിക്കുട്ടി 0425 224 623 ടോമി മംഗലത്തില്‍ 0450 467 746 സോജന്‍ ചേന്നാത്ത് 0488 558 810 ജോണ്‍ ഗീവര്‍ഗീസ് 0478 318207 ബെന്നി ചാക്കോ 042 1546 530.

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് സിഡ്‌നിയില്‍ തുടക്കം കുറിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക