പെര്‍ത്ത്: ഏകദേശം 800 മലയാളികള്‍ പങ്കെടുത്ത പെര്‍ത്തിലെ മലയാളി അസോസിയേഷന് (മാപ്പ്) ഓണാഘോഷം നടത്തി. വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ കലാകായിക, സാംസ്കാരിക വകുപ്പ് മന്ത്രി ജോണ്‍ ഹൈഡ് സമ്മാനധാനം നിര്‍വഹിച്ചു. ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേക്ക്് ആദ്യമായി മത്സരിക്കുന്ന മലയാളി വനിത സൂസി തോമസ്, ഫാ. തോമസ് മാന്കൂത്തല് എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
അപര്‍ണ സുഭാഷ്, ബിനു ബേബി, ആന്റണി പൗലോസ്, ജോ പോള്‍ എന്നിവര്‍ ഓണസദ്യ ഒരുക്കി. പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ ബെല്‍മോന്റ് ടീമും സ്ത്രീകളുടെ മത്സരത്തില്‍ മേഘ്ന മാഗ്നറ്റ് നയിച്ച ടീമും ജേതാക്കളായി.
സുഭാഷ് മാഗ്നറ്റ്, ബിനോയി മാടശേരി, ഐബി ജയദേവ്, തോമസ് മാത്യു, റെനി ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്കി. ബിനു ജോണി സ്വാഗതവും സിലി ആന്റണി നന്ദിയും പറഞ്ഞു.