Image

വി എസ്സിനെതിരെ പരാതി കിട്ടിയിട്ടില്ല: കാരാട്ട്‌

Published on 13 August, 2011
വി എസ്സിനെതിരെ പരാതി കിട്ടിയിട്ടില്ല: കാരാട്ട്‌
കോഴിക്കോട്: വി.എസ് അച്യുതാനന്ദനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാന സമിതി തീരുമാനിച്ചത് എന്താണെന്ന് അറിയില്ല. പരാതി ലഭിച്ചാല്‍ അതേക്കുറിച്ച് പരിശോധിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് വി.എസ്. സന്ദര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലും കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച വിഷയത്തിലും അച്യുതാനന്ദന്‍ സ്വീകരിച്ച പാര്‍ട്ടിവിരുദ്ധ നിലപാട് കേന്ദ്രകമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസമാണ് സംസ്ഥാനസമിതി തീരുമാനിച്ചത്.

ബര്‍ലിന്റെ നിലപാടുകള്‍ക്ക് വി.എസിന്റെ പിന്തുണയുണ്ടെന്ന ധാരണ പരക്കാനാണ് സന്ദര്‍ശനം വഴിയൊരുക്കിയതെന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച രേഖയില്‍ കുറ്റപ്പെടുത്തിയിരുന്നു. വി.എസിനെതിരെ പാര്‍ട്ടി നേതൃത്വം കേന്ദ്രനേതൃത്വത്തിന് നേരത്തെ നല്‍കിയ പരാതികള്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം സംസ്ഥാനനേതൃത്വം പരീക്ഷിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക