Image

സൗദി തീവ്രവാദ ലിസ്റ്റില്‍പെട്ട എട്ടുപേര്‍കൂടി കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു

ജാഫറലി പാലക്കോട്‌ Published on 11 September, 2012
സൗദി തീവ്രവാദ ലിസ്റ്റില്‍പെട്ട എട്ടുപേര്‍കൂടി കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു
റിയാദ്‌: പിടികിട്ടാനുള്ള തീവ്രവാദ ലീസ്റ്റില്‍പെട്ട എട്ടുപേര്‍കൂടി കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയ വക്താവ്‌ അിയിച്ചു. നേരത്തെ സൗദി അറേബ്യ പ്രഖ്യാപിച്ച 85 തീവ്രവാദി ലിസ്റ്റില്‍പെട്ട ഒരാള്‍കുടി ഇതില്‍ ഉള്‍പ്പെടും.

റിയാദ്‌ ആസ്ഥാനമായുള്ള മുഹമ്മദ്‌ ബിന്‍ നായിഫ്‌ സെന്റര്‍ ഫോര്‍ അഡ്വസ്‌ ആന്‍ഡ്‌ കെയറുമായി ബന്ധപ്പെട്ടാണ്‌ തങ്ങളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലെ അബദ്ധങ്ങള്‍ തിരിച്ചറിഞ്ഞ്‌ ക്ഷമയാചിച്ചുകൊണ്‌ട്‌ കീഴടങ്ങാന്‍ ഇവര്‍ സന്നദ്ധരായിട്ടുള്ളത്‌.

നിലവില്‍ വിദേശ രാജ്യത്തുള്ള ഇവര്‍ക്ക്‌ തിരിച്ചെത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. തിരിച്ചെത്തിയാല്‍ ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ നിയമ പ്രക്രിയ അനുസരിച്ചുതന്നെ സ്വീകരിക്കും. അതോടൊപ്പം കീഴടങ്ങിയ പ്രതികള്‍ക്കുള്ള എല്ലാ സംരക്ഷണവും ആനുകൂല്യവും നല്‍കുകയും ചെയ്യും. ഇവര്‍ക്കെതിരെയുള്ള തെരച്ചില്‍ അവാനിപ്പിക്കാന്‍ ഇന്റര്‍പോളും കല്‍പ്പിച്ചിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക