ഇരട്ട സൗധങ്ങള്‍ (9/11 -ന് പതിനൊന്നു വയസ്സ്)
AMERICA
10-Sep-2012
സുധീര്‍ പണിക്കവീട്ടില്‍
AMERICA
10-Sep-2012
സുധീര്‍ പണിക്കവീട്ടില്‍

കണ്ണുനീര്‍ ചാലുകള്‍ കീറി ഞാനിന്നെന്റെ
മൗന ദുഃഖങ്ങള്‍ ഒഴുക്കികളയട്ടെ
ആ അശ്രുധാരയില്‍ അര്‍പ്പിച്ചിടട്ടെ -ഞാന-
ജ്‌ഞലിബദ്ധനായ് അന്ത്യോപചാരങ്ങള്‍
മൗന ദുഃഖങ്ങള്‍ ഒഴുക്കികളയട്ടെ
ആ അശ്രുധാരയില്‍ അര്‍പ്പിച്ചിടട്ടെ -ഞാന-
ജ്‌ഞലിബദ്ധനായ് അന്ത്യോപചാരങ്ങള്‍

ആകുലരാണെന്റെ ചുറ്റിലുമുള്ളവര്‍
ഉറ്റവര്‍ വിട്ടു പിരിഞ്ഞവര്‍ ദുഃഖിതര്‍
സാന്ത്വന കൈലേസ്സുകൊണ്ട് -ഞാനീ
ഹതഭാഗ്യര്‍ തന്‍ കണ്ണുനീര്‍ ഒപ്പിയെടുക്കട്ടെ
ദുഃഖം ഘനീഭവിച്ചന്ധകാരത്തിന്‍
കരിനിഴലെങ്ങും പരത്തി നിശ്ശബ്‌ദമായ്
ചേക്കേറുവാനൊരു ചിക്ലയും തേടി-യ
ങ്ങോര്‍മ്മകള്‍ വട്ടമിടുകയാണെങ്ങുമേ
കൈനീട്ടി വിണ്ണിനെ പുല്‍കുവാന്‍ നിന്നൊരു
സൗധങ്ങള്‍ കത്തിയമര്‍ന്ന് മറഞ്ഞ്‌പോയ്
ആ അഗ്നി തട്ടിയെടുത്തു സൗധങ്ങള്‍ക്ക്
ആത്മാവു നല്‍കിയ പാവം ജനങ്ങളെ
ഏതോ പിശചിന്റെ കോപാഗ്നിയില്‍
വിധി ഹോമിച്ച മര്‍ത്ത്യരും രണ്ടു സൗധങ്ങളും
മണ്ണിനെ മാനവരാശിയെ തോരാത്ത
കണ്ണീരിലാഴ്‌ത്തി കളഞ്ഞു കടന്നുപോയ്
`അമ്മയിങ്ങെത്താതെന്തേ?' അനുദിനം
ചോദിച്ചിടുന്നു കിടാങ്ങള്‍ നിരാശയാല്‍
എല്ലാമറിയും മുതിര്‍ന്നവര്‍ ഉള്ളിലെ
നൊമ്പരം ഉള്ളില്‍ ഒതുക്കി കഴിയുന്നു.
കണ്ണുനീര്‍ ചാലിച്ച് ബന്ധുമിത്രാദികള്‍
ദുഃഖമകറ്റാന്‍ പറയും മൊഴികളില്‍
പൊട്ടിചിതറി മുറിയുന്നു വേദന
വാക്കുകള്‍ ഏങ്ങലായി വിങ്ങി വിതുമ്പുന്നു
കാലമേ ! നിന്റെയദൃശ്യ കരങ്ങളീ
ദുഃഖസ്‌മൃതികളെ മാച്ചു പോയീടിലും
ചോര കിനിയും മുറിപ്പാടുമായി -അനേകം
മനസ്സുകള്‍ നൊന്തു കഴിഞ്ഞിടും
വെള്ളത്താലക്ലിനി അഗ്നികൊണ്ടാണു
മനുഷ്യനു നാശമെന്നരുളിയ ദൈവമോ
ആ വാക്ക് തട്ടിപ്പറിച്ചോരിബ്‌ലീസ്സിന്‍
ക്രൂരതയോ കൊന്നൊടൊക്കി മനുഷ്യരെ!
ശുഭം

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments