ന്യൂയോര്‍ക്ക്: ഓറഞ്ച്ബര്‍ഗിലുള്ള സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയും
അമേരിക്കന്‍ റെഡ്ക്രോസും ചേര്‍ന്ന് നടത്തിയ രക്തദാന ക്യാമ്പ് വന്‍വിജയമായി.
സാമൂഹ്യസേവന പദ്ധതിയുടെ ഭാഗമായാണ് ഇടവക അംഗങ്ങള്‍ക്കുവേണ്ടി രക്തദാന ക്യാമ്പ്
സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്.
ഓഗസ്റ്റ് ഏഴാംതീയതി ശനിയാഴ്ച രാവിലെ
9.30-ന് വികാരി റവ.ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍ രക്തം ദാനം ചെയ്തുകൊണ്ട്
തുടക്കംകുറിച്ചു. തുടര്‍ന്ന് സമാപന സമയമായ നാലുമണി വരേയും ഇടവകാംഗങ്ങളെ കൂടാതെ
വിവിധ തുറയിലുള്ള മലയാളികളും വെള്ളക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ നീണ്ട നിരതന്നെ
കാണാമായിരുന്നു.
കമ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായി വിവിധ പരിപാടികള്‍
ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തമാസം നിര്‍ധനര്‍ക്കുവേണ്ടി ഒരു ഫുഡ്
ഡ്രൈവ് നടത്തുന്നതാണെന്ന് വികാരി ഫാ.ഡോ. വര്‍ഗീസ് എം. ദാനിയേല്‍ അറിയിച്ചു.
കോര്‍ഡിനേറ്റര്‍ ബെറ്റി വര്‍ഗീസ്, അജിത് വട്ടശേരില്‍, ബിജോ വര്‍ഗീസ്, ജോര്‍ജ്
വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. അജിത് വട്ടശേരില്‍ അറിയിച്ചതാണിത്.