Image

സൃഷ്‌ടിയും സൃഷ്‌ടാവും (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 07 September, 2012
സൃഷ്‌ടിയും സൃഷ്‌ടാവും (കവിത: ജി. പുത്തന്‍കുരിശ്‌)
സൃഷ്‌ടിയില്‍ സംപ്രീതനായി ഈശന്‍
ദൃഷ്‌ടികള്‍ പൂട്ടിയിരുന്നു.
ആനന്ദതുന്ദിലനായി അവന്‍
മാനവനേയും മെനഞ്ഞു.
തേജസാല്‍ സമ്പൂര്‍ണ്ണനാക്കി നല്ല
ഓജസും ഉണ്മയിലേകി
ഏകനാം മര്‍ത്ത്യനെ കണ്ടു അന്‍പില്‍
ഏകി തുണയായി സ്‌ത്രീയെ
മെല്ലയാ തത്ത്വം വളര്‍ന്നു ഭൂവില്‍
മുല്ല പോലങ്ങു പടര്‍ന്നു
ചില്ലകള്‍ പൊട്ടി തളിര്‍ത്തു അതില്‍
നല്ലിളം മൊട്ടു വിരിഞ്ഞു
ഒരോരോ കോണിലും നട്ടു മര്‍ത്ത്യര്‍
ക്കോരോരോ കര്‍മ്മവും നല്‍കി
ഗര്‍വ്വോടെ മര്‍ത്ത്യര്‍ തഴച്ചു സര്‍വ്വ
ധര്‍മ്മവും പാടെ മറന്നു
നന്മകള്‍ എങ്ങനെ കായ്‌ക്കും നമ്മില്‍
തിന്മയില്‍ വേരൂന്നി നിന്നാല്‍
സ്‌നേഹമാണീശ്വന്റെ ഭാവം അതിന്‍
വാഹകരായി വസിപ്പു.
സൃഷ്‌ടിയും സൃഷ്‌ടാവും (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക