Image

ജെ.സി. ഡാനിയേലിന്റെയും റോസിയുടേയും ജീവിതകഥ അഭ്രപാളിയിലേക്ക്

Published on 09 September, 2012
ജെ.സി. ഡാനിയേലിന്റെയും റോസിയുടേയും ജീവിതകഥ അഭ്രപാളിയിലേക്ക്
തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെയും മലയാള സിനിമയിലെ ആദ്യനായികയായ റോസിയുടേയും ജീവിതകഥ അഭ്രപാളിയിലേക്ക്. മലയാളത്തിലെ മികച്ച സംവിധായകന്‍മാരില്‍ ഒരാളായ കമലാണ് ഈ ഉദ്യമത്തിന് പിന്നില്‍. െ്രെപംടൈം സിനിമയുടെ ബാനറില്‍ കമല്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സെല്ലുലോയ്ഡ്’ എന്ന ചിത്രമാണ് ഈ ജീവിതകഥ പറയുന്നത്. സിനിമയുടെ ചിത്രീകരണം സെപ്തംബര്‍ പത്തിന് തിരുവനന്തപുരത്ത് ആരംഭിക്കും. ജെ.സി. ഡാനിയേലായി യൂത്ത് ഐകണ്‍ പൃഥ്വിരാജും റോസിയായി പുതുമുഖതാരമായ ചാന്ദിനിയുമാണ് വേഷമിടുന്നത്.

ശ്രീനിവാസന്‍, മംമ്ത മോഹന്‍ദാസ്, നെടുമുടിവേണു, സിദ്ധിഖ് തുടങ്ങിയവരും അഭിനയിക്കുന്നു. വേണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത് സംഗീത സംവിധായകന്‍ എം. ജയചന്ദ്രനാണ്.

മലയാള സിനിമയുടെ 1928 മുതല്‍ 2000 വരെയുള്ള ചരിത്രത്തിലൂടെയുള്ള യാത്രയാണ് ഈ സിനിമ.

സെപ്തംബര്‍ പത്തിന് തിങ്കളാഴ്ച രാവിലെ 8.30 ന് തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലെ ഹോട്ടല്‍ ക്‌ളാസിക് അവന്യൂവില്‍ നടക്കുന്ന ചടങ്ങില്‍ ചിത്രത്തിന്റെ പൂജ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യതിരി കൊളുത്തുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, എം.കെ. മുനീര്‍, ഒ.എന്‍.വി. കുറുപ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ജെ.സി. ഡാനിയേലിന്റെയും റോസിയുടേയും ജീവിതകഥ അഭ്രപാളിയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക