Image

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ മാതള നാരങ്ങ ജ്യൂസ്‌

Published on 09 September, 2012
കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ മാതള നാരങ്ങ ജ്യൂസ്‌
മനുഷ്യശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കാന്‍ മാതള നാരങ്ങ ജ്യൂസ്‌ കഴിക്കുന്നത്‌ ഉത്തമെന്ന്‌ റിപ്പോര്‍ട്ട്‌. മാതള നാരങ്ങ ജ്യൂസ്‌ ദിവസവും കഴിക്കുന്നത്‌ വാര്‍ധക്യത്തെ അകറ്റി നിര്‍ത്താനും നല്ലത്‌. ഫാസ്റ്റ്‌ ഫുഡുകള്‍ കഴിച്ചുണ്ടാകുന്ന അമിത ഭാരം കൊണ്ടുണ്ടാകുന്ന കൊഴുപ്പ്‌ കൂടുന്നതിനെ കുറയ്‌ക്കാന്‍ മാതളജ്യൂസിന്‌ ശക്‌തിയുണ്ടെന്നു തെളിഞ്ഞു. എഡിന്‍ബറോ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ കണ്ടെത്തിയത്‌.

ഒരു കുപ്പി മാതളച്ചാറ്‌ ഒരു മാസം പതിവായി കഴിച്ചവരുടെ അടിവയറ്റില്‍ കൊഴുപ്പു കോശങ്ങള്‍ വളരെ കുറച്ചു മാത്രമേ ഉണ്ടായുള്ളൂ. അവരുടെ രക്‌തസമ്മര്‍ദം കുറഞ്ഞതുവഴി ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം മുതലായവ വരാനുള്ള സാധ്യതയും കുറയും. നോണ്‍സ്‌റ്റെറിഫൈഡ്‌ ഫാറ്റി ആസിഡ്‌ രക്‌തത്തിലെ ഫാറ്റി ആസിഡിന്റെ അളവിനെ കുറയ്‌ക്കുന്നതു കൊണ്ടാണ്‌ ഈ രോഗങ്ങള്‍ കുറയുന്നത്‌.
കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ മാതള നാരങ്ങ ജ്യൂസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക