Image

മുന്‍ ആറ്റിങ്ങല്‍ എം.എല്‍.എ ആര്‍ പ്രകാശം നിര്യാതനായി

Published on 07 September, 2012
മുന്‍ ആറ്റിങ്ങല്‍ എം.എല്‍.എ ആര്‍ പ്രകാശം നിര്യാതനായി
തിരുവനന്തപുരം: മുന്‍ ആറ്റിങ്ങല്‍ എം.എല്‍.എയും ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവുമായ ആര്‍ പ്രകാശം അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന്‌ പുലര്‍ച്ചെ തിരുമലയിലുള്ള മകള്‍ ജമീല പ്രകാശത്തിന്റെ വസതിയില്‍ ആയിരുന്നു അന്ത്യം.

1954 ലിലെ തിരുകൊച്ചി അസംബ്ലിയില്‍ അംഗമായിരുന്നു. 1953 മുതല്‍ 1956 വരെ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. സംസ്‌കാരം ഇന്ന്‌ വൈകുന്നേരം നാല്‌ മണിക്ക്‌ ആറ്റിങ്ങലില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക