Image

പുറം നാട്ടുകാര്‍ മണിപ്പൂര്‍ വിട്ടില്ലെങ്കില്‍ പ്രത്യാഘാതമെന്ന്

Published on 07 September, 2012
പുറം നാട്ടുകാര്‍ മണിപ്പൂര്‍ വിട്ടില്ലെങ്കില്‍ പ്രത്യാഘാതമെന്ന്
ഇംഫാല്‍: ഡിസംബര്‍ 31നകം മണിപ്പൂരില്‍നിന്ന് മണിപ്പൂരികളല്ലാത്തവര്‍ നാടുവിട്ടില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്. മണിപ്പൂരിലെ ഏഴ് വിഘടനവാദി സംഘടനകളുടെ സംയുക്ത വേദിയായ കോഓഡിനേഷന്‍ കമ്മിറ്റിയാണ് പരസ്യ മുന്നറിയിപ്പു നല്‍കിയത്. 

മാധ്യമങ്ങളിലൂടെ മുന്നറിയിപ്പു വാര്‍ത്തയറിഞ്ഞ പതിനായിരക്കണക്കിന് പുറം സംസ്ഥാനക്കാര്‍ കടുത്ത ആശങ്കയിലാണ്. മണിപ്പൂരികള്‍ക്കു മാത്രമായി സ്വതന്ത്ര സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമാര്‍ഗം സ്വീകരിച്ചവയാണ് ഈ വിഘടനവാദി സംഘടനകള്‍. പുറം നാട്ടുകാര്‍ക്ക് വീടുകളോ മുറികളോ വാടകക്ക് കൊടുക്കരുതെന്നും ഭൂമി വില്‍ക്കരുതെന്നും ബിസിനസ് സ്ഥാപനങ്ങള്‍ നടത്താന്‍ അനുവദിക്കരുതെന്നും ഇവര്‍ മണിപ്പൂരികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക