Image

ഐഎസ്ആര്‍ഒയുടെ നൂറാം ദൗത്യത്തിനു കൗണ്ട്ഡൗണ്‍ തുടങ്ങി

Published on 07 September, 2012
ഐഎസ്ആര്‍ഒയുടെ നൂറാം ദൗത്യത്തിനു കൗണ്ട്ഡൗണ്‍ തുടങ്ങി
ചെന്നൈ: ഇന്ത്യാ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ഐഎസ്ആര്‍ഒയുടെ 100-ാമത് ബഹിരാകാശ ദൗത്യത്തിനു കൗണ്ട്ഡൗണ്‍ ആരംഭിച്ചു.ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്നു രണ്ടു വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി നാളെ ബഹിരാകാശത്തേക്കു കുതിക്കും.

സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പിഎസ്എല്‍വി- സി21 നു അനുമതി നല്കുന്നതിനു ചേര്‍ന്ന വിക്ഷേപണാനുമതി ബോര്‍ഡ് (ലാബ്)വിക്ഷേപണ സമയം നാളെ രാവിലെ 9.51 ആയി നിശ്ചയിക്കുകയായിരുന്നുവെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെ 6.51നു കൗണ്ട്ഡൗണ്‍ തുടങ്ങി.

ദ്രവ ഇന്ധനം ഉപയോഗിക്കുന്ന രണ്ടും നാ ലും ഘട്ടങ്ങള്‍ക്കു ള്ള ഇന്ധനം നിറയ്ക്കുന്ന ജോലിയും ഇതോടൊപ്പം നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സാക്ഷിയാകുന്ന ദൗത്യത്തില്‍ ഫ്രാന്‍സിന്റെ 720കിലോ ഭാരമുള്ള സ്‌പോട്ട്-6, ജപ്പാന്റെ പ്രോയിട്ടേഴ്‌സ് എന്നിവയെ പിഎസ്എല്‍വി- സി 21 ഭൂമിയില്‍നിന്ന് 655 കിലോമീറ്റര്‍ ഉയരത്തില്‍ 98.23 ഡിഗ്രിയിലുള്ള ഭ്രമണപഥത്തിലെത്തിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക