Image

മോഷ്ടിച്ചു കടത്തിയ ലോറി പിടികൂടി

Published on 07 September, 2012
മോഷ്ടിച്ചു കടത്തിയ ലോറി പിടികൂടി
ചേര്‍ത്തല: നഗരത്തില്‍നിന്ന് മോഷ്ടിച്ചു കടത്തിയ ലോറി ആലുവയില്‍ പിടികൂടി. മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. എസി കനാലിനു സമീപം സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്തിരുന്ന വാരണം മംഗലത്ത് വീട്ടില്‍ സി.യു ഖാലിദിന്റെ ഉടമസ്ഥതയിലെ കെ.എല്‍ 11/4327 നമ്പരിലെ നല്ലണ്ണന്‍ എന്ന ലോറി വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മോഷ്ടിക്കപ്പെട്ടതെന്നു കരുതുന്നു. ആലുവയില്‍ എത്തിയ ലോറി ചേര്‍ത്തല സ്റ്റാന്റിലെ മറ്റൊരു ലോറി ഡ്രൈവര്‍ ഷിബുവിന്റെയും ക്ലീനര്‍ ജോസിന്റെയും ശ്രദ്ധയില്‍പ്പെട്ടു. അസ്വഭാവികമായി ലോറി കണ്ടപ്പോള്‍ ഇവര്‍ ഡ്രൈവറെ ഫോണില്‍ വിളിച്ചു. അപ്പോഴാണ് ലോറി മോഷണം പോയതായി ് ചേര്‍ത്തലയിലുണ്ടായിരുന്ന ഡ്രൈവര്‍ അറിയിച്ചത്. 

ഉടനെ ലോറി മുന്നില്‍ ചേര്‍ത്തു നിര്‍ത്തി തടഞ്ഞു. ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ ഇറങ്ങി ഓടിരക്ഷപ്പെട്ടു. ഇയാളെ ഷിബുവും ജോസും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. മോഷ്ടിക്കപ്പെട്ട ലോറിയില്‍ നിന്ന് വര്‍ക്ക്‌ഷോപ്പ് ഉപകരണങ്ങളും താക്കോല്‍ കൂട്ടവും ഡയറിയും അടങ്ങിയ ബാഗ് കണെ്ടത്തി. ആലുവ പോലീസ് കസ്റ്റഡിയിലെടുത്ത ലോറി ഇന്നലെ ഉടമസ്ഥര്‍ക്ക് കൈമാറി. ഡയറിയില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കേസ് ആലുവ പോലീസ് ചേര്‍ത്തല പോലീസിന് കൈമാറും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക