Image

ഡിറ്റക്ടീവ് നോവലിസ്റ്റ് ഭദ്രാ എന്‍. മേനോന്‍ നിര്യാതയായി

Published on 07 September, 2012
ഡിറ്റക്ടീവ് നോവലിസ്റ്റ് ഭദ്രാ എന്‍. മേനോന്‍ നിര്യാതയായി
കൊല്ലം: മലയാളത്തിലെ ആദ്യ വനിതാ ഡിറ്റക്ടീവ് നോവലിസ്‌റ്റെന്ന വിശേഷണത്തിനുടമയായ കച്ചേരി റോഡ് ഡി.ആര്‍.എ 71 ‘ശ്രീ വിജയി’ല്‍ ഭദ്രാ എന്‍.മേനോന്‍ (81) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘സില്‍വര്‍ ജയിംസ്’ ആണ് ആദ്യ അപസര്‍പ്പക നോവല്‍. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിതുടങ്ങിയ ‘സില്‍വര്‍ ജയിംസി’ന്റെ ആദ്യ ഭാഗം 2003ല്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങി. ഈ നോവലിന്റെ രണ്ടാംഭാഗം പൂര്‍ത്തിയാക്കിയിട്ടില്ല. ഷെര്‍ലക് ഹോംസിന്റെ അപസര്‍പ്പക നോവലുകളില്‍ കുട്ടിക്കാലം മുതല്‍ ആകൃഷ്ടയായ ഇവര്‍ അമ്പത് വര്‍ഷം മുമ്പാണ് ആദ്യനോവല്‍ എഴുതുന്നത്. ‘ഘോരവനം’ എന്ന് പേരിട്ട നോവല്‍ ഏഴ് അധ്യായം പൂര്‍ത്തിയാക്കി. ചെറുകഥാ സമാഹാരങ്ങളായ ‘അര്‍ച്ചനാപുഷ്പങ്ങള്‍’, ‘കഥാകുസുമങ്ങള്‍’ എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭര്‍ത്താവ്: പരേതനായ കെ.നാരായണമേനോന്‍.മക്കള്‍: ശ്രീലതാ മേനോന്‍, പ്രഫ.എന്‍.വിനോദ്ചന്ദ്ര മേനോന്‍, ഡോ.വിനീതാ മേനോന്‍, അഡ്വ.എന്‍.ശരത്ചന്ദ്രമേനോന്‍, ഡോ.എന്‍. ജയചന്ദ്ര മേനോന്‍. മരുമക്കള്‍: അഡ്വ.എന്‍.എസ്.രവീന്ദ്രനാഥ്, ശശികലാ മേനോന്‍, ശിവാനന്ദ് പട്‌നായിക്, ഡോ.സുധാ ഗണേഷ് അയ്യര്‍. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് മുളങ്കാടകം പൊതുശ്മശാനത്തില്‍.

ഡിറ്റക്ടീവ് നോവലിസ്റ്റ് ഭദ്രാ എന്‍. മേനോന്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക