Image

സ്വര്‍ണവില:ഇന്ത്യയില്‍ താഴ്ച;യുഎസില്‍ വന്‍ കുതിപ്പ്

Published on 07 September, 2012
സ്വര്‍ണവില:ഇന്ത്യയില്‍ താഴ്ച;യുഎസില്‍ വന്‍ കുതിപ്പ്
കേരളത്തില്‍ ഇന്നലെ സ്വര്‍ണവില താണു. പവന് 160 രൂപ താണ് 23,440 രൂപയായി. ഇന്ത്യയില്‍ പൊതുവേ വില കുറഞ്ഞു. എന്നാല്‍, രാത്രി അമേരിക്കന്‍ വിപണിയില്‍ സ്വര്‍ണവില രണ്ടുശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ട്.

വില കൂടിയപ്പോള്‍ ലാഭമെടുക്കാന്‍ ചിലര്‍ ശ്രമിച്ചതും ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപയ്ക്കു കയറ്റം ഉണ്ടായതുമാണ് ഇന്നലെ ഇന്ത്യയില്‍ വില താഴ്ത്തിയത്. യുഎസ് മാര്‍ക്കറ്റ് തുറന്നപ്പോഴേക്ക് അമേരിക്കയിലെ തൊഴില്‍സംഖ്യയുടെ കണക്കു വന്നു. പ്രതീക്ഷിച്ചത്ര വര്‍ധന തൊഴില്‍സംഖ്യയില്‍ കണ്ടില്ല. തൊഴിലില്ലായ്മ നിരക്ക് 8.1 ശതമാനമായി. ഇതോടെ യൂറോപ്യന്‍ കേന്ദ്ര ബാങ്കിനെപ്പോലെ യുഎസ് ഫെഡറല്‍ റിസര്‍വും (ഫെഡ്) കടപ്പത്രം തിരിച്ചുവാങ്ങല്‍ പ്രഖ്യാപിക്കുമെന്ന ധാരണ ഉറച്ചു. 

അടുത്ത വ്യാഴാഴ്ചയാണു ഫെഡ് തീരുമാനം വരുക. കൂടുതല്‍ ഡോളര്‍ അടിച്ചിറക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണം കുതിച്ചു.

ന്യൂയോര്‍ക്കില്‍ രാവിലെ എട്ടിന് 1695 രൂപയായിരുന്നു ഒരൗണ്‍സ് സ്വര്‍ണത്തിനു 11 മണിക്ക് 1737 ഡോളറായി. ഈ പ്രവണത തുടര്‍ന്നാല്‍ ഇന്ന് ഇന്ത്യയിലും വില കയറും.


സ്വര്‍ണവില:ഇന്ത്യയില്‍ താഴ്ച;യുഎസില്‍ വന്‍ കുതിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക