Image

ടി.പി വധം: പ്രത്യേക അന്വേഷണസംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Published on 07 September, 2012
ടി.പി വധം: പ്രത്യേക അന്വേഷണസംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നതതല ഗൂഢാലോചനയുടെ അന്വേഷണം സിബിഐക്കു വിടുന്നതിനെക്കുറിച്ചു പ്രത്യേക അന്വേഷണസംഘത്തലവന്മാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. എഡിജിപി വിന്‍സന്‍ എം. പോള്‍, എഐജി അനൂപ് കുരുവിള ജോണ്‍ എന്നിവരാണു കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചര്‍ച്ച നടത്തിയത്. ചര്‍ച്ച അരമണിക്കൂറിലേറെ നീണ്ടുനിന്നു. ടി.പി വധത്തിലെ ഉന്നതതല ഗൂഢാലോചനയുടെ അന്വേഷണം സിബിഐക്കു വിടുന്നതിനു വിയോജിപ്പില്ലെന്ന് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിജിപിയുമായി ചര്‍ച്ച നടത്തിയശേഷം അടുത്ത മന്ത്രിസഭാ യോഗത്തില്‍ സിബിഐ അന്വേഷണകാര്യത്തില്‍ തീരുമാനമെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക