Image

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിക്കായി ശ്രമം തുടരും മുഖ്യമന്ത്രി

Published on 07 September, 2012
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിക്കായി ശ്രമം തുടരും മുഖ്യമന്ത്രി
തൃശ്ശൂര്‍: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ 56ാം വാര്‍ഷികവും വിശിഷ്ടാംഗത്വ സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവംബറില്‍ നടക്കുന്ന വിശ്വമലയാള മഹോത്സവം മലയാള ഭാഷയ്ക്ക് ശ്രദ്ധയും അംഗീകാരവും പിടിച്ചു പറ്റാന്‍ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ടി. പദ്മനാഭനും ആനന്ദിനും മുഖ്യമന്ത്രി സമ്മാനിച്ചു. സമഗ്ര സംഭാവനാ പുരസ്‌കാരങ്ങള്‍ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പ്രൊഫ. പി.ടി. ചാക്കോ, കെ.ബി. ശ്രീദേവി, ജോസഫ് വൈറ്റില എന്നിവര്‍ക്ക് സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് സമ്മാനിച്ചു. 

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിക്കായി ശ്രമം തുടരും മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക