Image

ലണ്ടന്‍- വീണ്ടും ഫാഷന്‍ തലസ്ഥാനം

Published on 07 September, 2012
ലണ്ടന്‍- വീണ്ടും ഫാഷന്‍ തലസ്ഥാനം
ന്യൂയോര്‍ക്ക്: ഹാരി രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടന്‍ ഫാഷന്‍ ലോകത്ത് തരംഗം സൃഷ്ടിക്കുന്നു. അതിന്റെ ഗുണം കിട്ടിയത് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനും.

ന്യൂയോര്‍ക്കിനെയും പാരീസിനെയും പിന്നിലാക്കി രണ്ടാംതവണയും ലണ്ടന്‍ ലോകഫാഷന്‍ നഗരങ്ങളില്‍ ഒന്നാമതെത്തി. ഇന്ത്യന്‍ നഗരങ്ങളായ മുംബൈക്ക് 38-ാംസ്ഥാനവും ന്യൂഡല്‍ഹിക്ക് 48-ാം സ്ഥാനവും ലഭിച്ചു. ഇതു രണ്ടാംതവണയാണ് ലണ്ടന്‍ ന്യൂയോര്‍ക്കിനെ പിന്നിലാക്കുന്നത്. ബാഴ്‌സിലോണ, പാരീസ്, മാഡ്രിഡ് എന്നിവയാണ് പിന്നാലെ വരുന്ന നഗരങ്ങള്‍. റോം, സാവോപോളോ, മിലാനോ, ലോസ് ആഞ്ചല്‍സ്, ബെര്‍ലിന്‍ എന്നീ നഗരങ്ങള്‍ ആദ്യ പത്തുനഗരങ്ങളില്‍പ്പെടുന്നു. ഫാഷന്റെ കാര്യത്തില്‍ മുംബൈ, ഡല്‍ഹി നഗരങ്ങള്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ പിന്നിലായി. മുംബൈ കഴിഞ്ഞവര്‍ഷം 24-മതായിരുന്നു.

കേറ്റ് മിഡില്‍ടണിന്റെ ഫാഷന്‍ സാന്നിധ്യവും ഒളിമ്പിക്‌സുമാണ് ലണ്ടന് പിന്തുണയേകിയത്. ഹോങ്കോംഗ്, സിംഗപ്പൂര്‍, ടോക്കിയോ, ഷാംഗ്ഹായ്, ബാങ്കോക്ക്, സിയൂള്‍ എന്നീ ഏഷ്യന്‍ നഗരങ്ങള്‍ പട്ടികയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക