Image

വനംപരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ച പൂയംകുട്ടി പദ്ധതിയും എമേര്‍ജിംഗ് കേരളയില്‍

Published on 07 September, 2012
വനംപരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ച പൂയംകുട്ടി പദ്ധതിയും എമേര്‍ജിംഗ് കേരളയില്‍
ഇടുക്കി: വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ ഉപേക്ഷിക്കപ്പെട്ട പൂയംകുട്ടി ജലവൈദ്യുത പദ്ധതിയും എമേര്‍ജിംഗ് കേരളയില്‍. ഈ പദ്ധതി എമേര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ നിക്ഷേപം സ്വരൂപിക്കാനുള്ള ശ്രമമാണ് വിവാദമായിരിക്കുന്നത്.

750 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിട്ട 1990കളിലാണ് വിഭാവനം ചെയ്തത്. വ്യത്യസ്തങ്ങളായ നിരവധി ചെറുകിട പദ്ധതികള്‍ ചേര്‍ന്നതാണിത്. പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. 

പദ്ധതി പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നതും നിരവധി ഏക്കര്‍ വനഭൂമി നഷ്ടപ്പെടുത്തുന്നതുമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക