Image

സിനിമയിലേക്ക് ഉടനില്ല: മീന

Published on 07 September, 2012
സിനിമയിലേക്ക് ഉടനില്ല: മീന
തിരുവനന്തപുരം: സിനിമയിലേക്ക് ഉടന്‍ മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നടി മീന. ഒന്നര വയസുള്ള മകള്‍ നൈനികയുടെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും  മീന പറഞ്ഞു. അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ. മലയാളത്തിലെന്നല്ല മറ്റൊരു ഭാഷയിലും  അഭിനയിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുന്നില്ലമീന പറഞ്ഞു.

കഥ പറയുമ്പോള്‍ ആണ് മീനിയുടെ അവസാന മലയാള ചിത്രം. 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ബാബുരാജിന്റെ നായികയായി മീന മലയാളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മീന. സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിനായി നൂറു ശതമാനവും മാറ്റി വയ്ക്കണം. മകളുടെ കാര്യം നോക്കേണ്ടതിനാല്‍ ഇപ്പോള്‍ സിനിമയ്ക്ക് സമയമില്ല. എന്നാല്‍ മികച്ച കഥാപാത്രങ്ങള്‍ തേടി വന്നാല്‍ പരിഗണിക്കുമെന്നും മീന സൂചിപ്പിച്ചു.

തെലുങ്കിലെ ഒരു ചാനലില്‍ റിയാലിറ്റി ഷോ വിധി കര്‍ത്താവ് കൂടിയാണ് മീന. സിനിമകള്‍ക്ക് ചെലവഴിക്കേണ്ട സമയത്തെക്കാള്‍ കുറച്ച്  സമയം മതിയെന്ന കാരണത്താലാണ് ചാനലില്‍ വിധി കര്‍ത്താവായതെന്നും മീന പറഞ്ഞു.

സിനിമയിലേക്ക് ഉടനില്ല: മീനസിനിമയിലേക്ക് ഉടനില്ല: മീനസിനിമയിലേക്ക് ഉടനില്ല: മീനസിനിമയിലേക്ക് ഉടനില്ല: മീനസിനിമയിലേക്ക് ഉടനില്ല: മീന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക