Image

ലഫ്. കേണലിന്റേയും ഭാര്യയുടേയും അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

Published on 07 September, 2012
ലഫ്. കേണലിന്റേയും ഭാര്യയുടേയും അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
ന്യൂഡല്‍ഹി: ലഫ്. കേണലിന്റേയും അദ്ദേഹത്തിന്റെ ഭാര്യയുടേയും അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍. സംഭവത്തിനുപിന്നില്‍ ഇന്ത്യന്‍ വ്യോമസേനയിലെ മേജര്‍ ആണെന്ന് ആരോപണമുയര്‍ന്നു. 

അശ്ലീല വീഡിയോകള്‍ മേജറുടെ കൈകളില്‍ എത്തിയത് എങ്ങനെയാണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. 

ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്ന സൈറ്റുകളില്‍ ലഫ്. കേണലിന്റെ ഭാര്യയുടെ ഫോണ്‍ നമ്പറും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ശ്രമം മിലിറ്ററി ഇന്റലിജന്‍സ് തുടങ്ങിക്കഴിഞ്ഞു. 

അതേസമയം സംഭവത്തിനുപിന്നില്‍ ആര്‍മിയിലെ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന സംശയവും ബലപ്പെടുന്നുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്ന് ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക