Image

വധശ്രമം: കൊടി സുനിയെ തലശ്ശേരിയിലെത്തിച്ച് തെളിവെടുത്തു

Published on 07 September, 2012
വധശ്രമം: കൊടി സുനിയെ തലശ്ശേരിയിലെത്തിച്ച് തെളിവെടുത്തു
തലശ്ശേരി: ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ടി.പി വധകേസ് പ്രതികളായ കൊടിസുനിയെയും ജമ്മീന്റവിട ബിജുവിനെയും തലശ്ശേരിയിലെത്തിച്ച് തെളിവെടുത്തു. ആര്‍.എസ്.എസ് താലൂക്ക് ശാരീരിക് പ്രമുഖ് എം.പി.സുമേഷ്, പിണറായിയിലെ പ്രേംജിത്ത് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇരുവരെയും തെളിവെടുപ്പിനായി കൊണ്ടുവന്നത്.

ടി.പി.ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇരുകേസുകളിലും തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണച്ചുമതലയുള്ള തലശ്ശേരി സി.ഐ എം.പി. വിനോദിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ചയാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് ഇരുവരെയും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്.
സുമേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കൊടി സുനിയെ സംഭവം നടന്ന തലശ്ശേരി നാരങ്ങാപ്പുറത്ത് എത്തിച്ചാണ് തെളിവെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക