Image

റണ്‍വേ അഴിമതി: അറസ്റ്റിലായവരുടെ വസതികളില്‍ റെയ്ഡ്

Published on 07 September, 2012
റണ്‍വേ അഴിമതി: അറസ്റ്റിലായവരുടെ വസതികളില്‍ റെയ്ഡ്
കൊച്ചി: കരിപ്പൂര്‍ റണ്‍വേ നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ വസതികളില്‍ സി.ബി.ഐ റെയ്ഡ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കരിപ്പൂര്‍ ശാഖയിലെ സീനിയര്‍ മാനേജര്‍ പ്രകാശ് കഞ്ജങ്ങറുടെ ബംഗളൂരുവിലെയും മാനേജര്‍ എല്‍.ശ്രീധറിന്റെ തിരുപ്പതിയിലെ വസതിയിലുമാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ജെ.ആര്‍.ഡിക്രൂസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

രണ്ടുദിവസം നീണ്ട തിരച്ചിലില്‍ സ്വര്‍ണ ബിസ്‌കറ്റും സ്വര്‍ണ നാണയങ്ങളുമടക്കം 118 പവന്‍ സ്വര്‍ണവും കാറും ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ രേഖകളും പിടിച്ചെടുത്തു. നിരവധി ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും പിടിച്ചെടുത്തവയിലുണ്ട്. ഇരുവരെയും ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് . തൊണ്ടിമുതലുകള്‍ എറണാകുളം സി.ബി.ഐ കോടതിയില്‍ ഹാജരാക്കി.
അതിനിടെ, ഇരുവര്‍ക്കും സി.ബി.ഐ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിനെത്തുടര്‍ന്നാണ് പ്രത്യേക കോടതി ജഡ്ജി എസ്.വിജയകുമാര്‍ ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. എറണാകുളം ജില്ല വിട്ടുപോകരുതെന്നും അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക