Image

ഡോക്ടര്‍മാരുടെ സമരം തുടരുന്നു

Published on 07 September, 2012
ഡോക്ടര്‍മാരുടെ സമരം തുടരുന്നു
തിരുവനന്തപുരം: ബിഹാര്‍ സ്വദേശി സത്‌നംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിസ്സഹകരണ സമരം തുടരുന്നു.

പത്തനംതിട്ടയില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ഡി.എം.ഒ കോണ്‍ഫറന്‍സില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആരും പങ്കെടുത്തില്ല. അതേസമയം ഒ.പികളിലും വാര്‍ഡുകളിലും രോഗികളെ പരിശോധിക്കുന്നതിന് തടസ്സമുണ്ടായില്ല. തുടര്‍സമരപരിപാടികള്‍ ആലോചിക്കാന്‍ ഞായറാഴ്ച എറണാകുളത്ത് കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റി യോഗം ചേരും.
പത്തനംതിട്ടയില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ യോഗം ഇന്നലെയും നടന്നില്ല. സമരം രോഗികളെ കാര്യമായി ബാധിച്ചില്ലെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകള്‍ മാറ്റിവെക്കുന്നതായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക