Image

ടി. ബാലകൃഷ്ണനോട് വിശദീകരണം തേടി

Published on 07 September, 2012
ടി. ബാലകൃഷ്ണനോട് വിശദീകരണം തേടി
തിരുവനന്തപുരം: എമര്‍ജിങ് കേരളയില്‍ ‘നിശാജീവിത മേഖല’ (നൈറ്റ്‌ലൈഫ് സോണ്‍) ഉള്‍പ്പെടുത്തിയതിന് ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ ടി. ബാലകൃഷ്ണനോട് സര്‍ക്കാര്‍ വിശദീകരണം തേടി.ചീഫ് സെക്രട്ടറിയുടെ പരിശോധനക്ക് നല്‍കാതിരുന്ന പദ്ധതി എമര്‍ജിങ് കേരളക്കായി അവതരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വിലയിരുത്തലിലാണ് ഇന്‍കെല്‍ചെയര്‍മാന്‍ കൂടിയായ വ്യവസായ മന്ത്രി. സെപ്റ്റംബര്‍ 22ന് ഇന്‍കെല്‍ ഡയറകട്ര്! ബോര്‍ഡ് യോഗവും ചേരുന്നുണ്ട്.സര്‍ക്കാറിന്റെ യശസ്സിന് കോട്ടം തട്ടുന്ന രീതിയിലും കേരളീയ സംസ്‌കാരത്തിന് യോജിക്കാത്ത വിധത്തിലുമുള്ള പദ്ധതികള്‍ അവതരിപ്പിച്ചത് ഗൗരവമായി കാണണമെന്ന് വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നല്‍കിയ കത്തില്‍ പറയുന്നു. എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കേണ്ട എല്ലാ പദ്ധതികളും ചീഫ് സെക്രട്ടറി കാണണമെന്നരിക്കെ, നൈറ്റ് ലൈഫ് സോണ്‍ വരാതിരുന്നത് ദുരൂഹമാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനും വിശദീകരണം വാങ്ങാനും വ്യവസായ വകുപ്പ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തില്‍ ഇത്തരം നിലപാടുകള്‍ കൈകൊണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശിച്ചു.

കേരളീയ സംസ്‌കാരത്തിന് യോജിക്കാത്ത പദ്ധതികളൊന്നും എമര്‍ജിങ് കേരളയിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിയും ആവര്‍ത്തിക്കുമ്പോഴും ഇത്തരം പദ്ധതി പിന്‍വാതിലില്‍ കൂടി കൊണ്ടുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് വ്യവസായ വകുപ്പ്. ഇടതു മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ സ്‌പെഷല്‍ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന ശശിധരന്‍ നായരാണ് ഇപ്പോള്‍ ഇന്‍കെല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.

മുന്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായ ബാലകൃഷ്ണന്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷമാണ് ഇന്‍കെലില്‍ നിയമിതനായത്. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ മരുമകനാണിദ്ദേഹം. തിരുവനന്തപുരത്തെ വേളി ടൂറിസ്റ്റ് വില്ലജിനോട് ചേര്‍ന്ന് 18 ഏക്കറിലാണ് കാബറേ തിയറ്ററുകളും ഡിസ്‌കോതെക്കും മദ്യശാലകളും അടങ്ങുന്ന ‘കുടുംബ ഉല്ലാസ കേന്ദ്രം’ വിഭാവനം ചെയ്തത്. ഇന്‍കെലാണ് ‘നിശാജീവിത മേഖല’ (നൈറ്റ്‌ലൈഫ് സോണ്‍) നിര്‍മിക്കാന്‍ 200 കോടിയുടെ നിര്‍ദേശം വെച്ചത്.

ടി. ബാലകൃഷ്ണനോട് വിശദീകരണം തേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക