Image

ടാങ്കര്‍ ദുരന്ത ഇരകള്‍ക്ക് ഐ.ഒ.സി നഷ്ടപരിഹാരം നല്‍കും

Published on 07 September, 2012
ടാങ്കര്‍ ദുരന്ത ഇരകള്‍ക്ക് ഐ.ഒ.സി നഷ്ടപരിഹാരം നല്‍കും
കണ്ണൂര്‍: പത്തൊമ്പത് പേരുടെ മരണത്തിനിടയാക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്ത ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നഷ്ടപരിഹാരം നല്‍കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.എസ് ഭൂട്ടോലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദുരന്തത്തെക്കുറിച്ച് ഐ.ഒ.സിയുടെ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷമേ നഷ്ടപരിഹാര തുക നിശ്ചയിക്കുകയുള്ളുവെന്ന് ആര്‍.എസ് ഭൂട്ടോല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ണൂരില്‍ ഉണ്ടായത് റോഡ് അപകടമാണ്, പക്ഷേ അത് വലിയ ദുരന്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരക്ക് തീവണ്ടി ഒഴിവാക്കി പകരം ടാങ്കര്‍ലോബിക്ക് ലോഡ് കൈമാറിയ ഐ.ഒ.സിയുടെ തീരുമാനമാണ് കണ്ണൂര്‍ ചാലയിലെ ദുരന്തത്തിന് കാരണമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ചാല ടാങ്കര്‍ ദുരന്ത കേസ് അന്വേഷണ പരിധിയില്‍ ഐ.ഒ.സിയെ ഉള്‍പ്പെടുത്തുമെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക