Image

ഹാരിസണ്‍സ് കമ്പനി ലയനതീരുമാനം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചതായി സര്‍ക്കാര്‍

Published on 07 September, 2012
ഹാരിസണ്‍സ് കമ്പനി ലയനതീരുമാനം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചതായി സര്‍ക്കാര്‍
കൊച്ചി: ഹാരിസണ്‍ കമ്പനികളുടെ ലയനം സംബന്ധിച്ച യോഗതീരുമാനങ്ങള്‍ കോടതിയെ അറിയിക്കുന്നതിനു മുന്‍പ് മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹാരിസണ്‍സ് കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലാണു സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്.

ഭൂമി സംബന്ധിച്ച കേസുകള്‍ പരിഗണനയിലിരിക്കെ ലയന തീരുമാനത്തിനായി യോഗം ചേരാമെങ്കിലും അനന്തര നടപടികള്‍ ഹര്‍ജിയുടെ അന്തിമതീര്‍പ്പിനു വിധേയമായിരിക്കുമെന്ന് നേരത്തെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹാരിസണ്‍സ് കമ്പനി, എന്‍ചാന്റിംഗ്, ഹാര്‍മണി, മലയാളം എന്നീ പ്ലാന്റേഷനുകളുമായുള്ള ലയനത്തിനു മുന്നോടിയായി നിക്ഷേപകരുടെ യോഗം വിളിച്ചിരുന്നു. ഇക്കാര്യം ഗവ. പ്ലീഡര്‍ കഴിഞ്ഞ മാസം കോടതിയെ അറിയിച്ചതിനെതുടര്‍ന്ന് യോഗം ചേരാന്‍ കോടതി സമ്മതിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക