Image

ശിവകാശി അപകടം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Published on 07 September, 2012
ശിവകാശി അപകടം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പ്രമുഖ പടക്കനിര്‍മാണശാലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തമിഴ്‌നാട് സര്‍ക്കാറിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

എന്‍ജിഒ പ്രതിനിധിയായ അരുണ്‍ കുമാര്‍ ശ്രീവാസ്തവ അയച്ചുകൊടുത്ത മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോടു റിപ്പോര്‍ട്ട് ചോദിച്ചിരിക്കുന്നത്. മറ്റൊരു മനുഷ്യാവകാശ പ്രവര്‍ത്തകനായ ആര്‍.എച്ച്.ബന്‍സാലില്‍ നിന്നും കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്.

വിരുതുനഗര്‍ വച്ചാക്കാരപ്പെട്ടിക്കു സമീപം മുതലിപ്പട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഓംശക്തി ഫയര്‍വര്‍ക്‌സ് ഇന്‍ഡസ്ട്രീസിലായിരുന്നു സംഭവം. പടക്ക നിര്‍മാണരംഗത്തെ പ്രമുഖ ബ്രാന്‍ഡാണ് ഓംശക്തി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക