Image

താക്കറെമാര്‍ക്ക് കുടുംബ വാഴ്ച്ചയില്ലെന്ന് ബാല്‍ താക്കറെ

Published on 07 September, 2012
താക്കറെമാര്‍ക്ക് കുടുംബ വാഴ്ച്ചയില്ലെന്ന് ബാല്‍ താക്കറെ
മുംബൈ: താക്കറെമാര്‍ക്ക് കുടുംബവാഴ്ചയില്ലെന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെ. ശിവസേനയില്‍ തന്റെ കുടുംബത്തില്‍ നിന്നാരേയും നാമനിര്‍ദേശം ചെയ്ത് ഉന്നത സ്ഥാനങ്ങളില്‍ അവരോധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിലെ കുടുംബവാഴ്ച രാജ്യത്തെ പിന്നോട്ടാണ് നയിക്കുന്നതെന്നും താക്കറെ പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാഗ്രഹിക്കുന്നയാളാണ്. രാഹുലിന്റെ അമ്മ സോണിയ ആഗ്രഹിച്ചതെല്ലാം നേടി. മകള്‍ പ്രിയങ്കാ വദേര മറ്റൊരു ഇന്ധിരാഗാന്ധിയാകാന്‍ ശ്രമിക്കുകയാണ്.

താക്കറെമാര്‍ക്ക് കുടുംബവാഴ്ചയില്ല. ശിവ സേനയുടെ എക്‌സികുട്ടീവ് പ്രസിഡന്റ് സ്ഥാനത്തേക്ക് മകന്‍ ഉദ്ധവിനെ നിര്‍ദ്ദേശിച്ചതും യുവ സേനയുടെ തലവനായി കൊച്ചുമകന്‍ ആദിത്യയെ കൊണ്ടു വന്നതും താനല്ല. മഹാരാഷ്ട്ര സര്‍ക്കാറില്‍ നല്ല നേതൃത്വമില്ലെന്നും ബാല്‍ താക്കറെ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക