Image

പാക്കിസ്ഥാനിലെ മതനിന്ദക്കേസ്: പെണ്‍കുട്ടിക്കു ജാമ്യം ലഭിച്ചു

Published on 07 September, 2012
പാക്കിസ്ഥാനിലെ മതനിന്ദക്കേസ്: പെണ്‍കുട്ടിക്കു ജാമ്യം ലഭിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മതനിന്ദക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെട്ട പെണ്‍കുട്ടിക്കു ജാമ്യം ലഭിച്ചു. 14 നടുത്തു പ്രായം വരുന്ന റിംഷാ മസിക്കാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചെങ്കിലും റിംഷയെ എപ്പോള്‍ തടവില്‍ നിന്നു മോചിപ്പിക്കുമെന്ന് അറിഞ്ഞിട്ടില്ല. തടവില്‍ നിന്നു മോചിപ്പിച്ചാല്‍ മതതീവ്രവാദികള്‍ പെണ്‍കുട്ടിയെ വധിക്കാന്‍ ശ്രമിച്ചെക്കുമെന്നും അഭ്യൂഹമുണ്ട്.

ഇസ്ലാം മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വലിച്ചുകീറി തീകത്തിച്ചെന്നതാണ് റിംഷക്കെതിരായ കേസ്. എന്നാല്‍ കത്തിച്ചപേജുകള്‍ക്കിടെ ഇസ്ലാം മതപുരോഹിതന്‍ മതഗ്രന്ഥമായ ഖുറാന്റെ പേജുകള്‍ മനപ്പൂര്‍വം തിരുകിക്കയറ്റിയതാണെന്ന് അദ്ദേഹത്തിന്റെ സഹായികള്‍ മൊഴിനല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു പുരോഹിതനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാക്കിസ്ഥാനില്‍ മതനിന്ദ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. 

വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കൗമാരക്കാരി പാക്കിസ്ഥാനില്‍ അറസ്റ്റുചെയ്യപ്പെട്ട സംഭവം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേര്‍ക്കു നടക്കുന്ന പീഡനത്തിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക