Image

തമിഴ് മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വീണ്ടും ലങ്കന്‍ നേവിയുടെ ആക്രമണം

Published on 07 September, 2012
 തമിഴ് മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വീണ്ടും ലങ്കന്‍ നേവിയുടെ ആക്രമണം
  ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികള്‍ക്കു നേരെ വീണ്ടും ശ്രീലങ്കന്‍ നാവികരുടെ ആക്രമണം. കൊഡൈകരൈ തീരത്തുവച്ചാണ് ആക്രമണമുണ്ടായത്. മത്സ്യബന്ധന ബോട്ടുകളും മറ്റും ആക്രമണത്തില്‍ തകര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെദരണ്യമില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ എട്ടംഗ സംഘത്തിനു നേരെയാണ് കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്.

ഇരുപത്തിയഞ്ച് ബോട്ടുകളിലായി 120 ഓളം തൊഴിലാളികള്‍ ബുധനാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിനു ശേഷം കൊദൈകരൈയില്‍ എത്തിയപ്പോഴാണ് അക്രമമുണ്ടായത്. രണ്ടു ബോട്ടുകള്‍ നേവി പിടിച്ചുവച്ചുവെന്നും തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ഈമാസം ഒന്നിന് നാഗപട്ടണത്തിന് സമീപത്തുവച്ച് 28 തൊഴിലാളികളെ ലങ്കന്‍ നാവികര്‍ പിടികൂടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക