Image

ഐഎസ്‌ആര്‍ഒ ചാരക്കേസ്‌: നമ്പിനാരായണന്‌ സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണം

Published on 07 September, 2012
ഐഎസ്‌ആര്‍ഒ ചാരക്കേസ്‌: നമ്പിനാരായണന്‌ സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണം
കൊച്ചി: വിവാദമായ ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണന്‌ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ ഹൈക്കോടതി. ഇക്കാര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്‌ ഹൈക്കോടതി ശരി വെച്ചു. തുക മൂന്നാഴ്‌ചയ്‌ക്കകം നല്‍കാനാണ്‌ ഉത്തരവില്‍ പറയുന്നത്‌.

ഹൈക്കോടതിയുടെ പ്രതേക ഡിവിഷന്‍ ബഞ്ചാണ്‌ ഇക്കാര്യത്തില്‍ വിധി പ്രസ്‌താവിച്ചത്‌. അതേസമയം അന്വേഷണോദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന ഉത്തരവ്‌ കോടതി റദ്ദാക്കി. കേസില്‍ തനിക്ക്‌ മാനസീകമായും ശാരീരികമായും പീഡനം ഏറ്റെന്ന്‌ കാണിച്ച്‌ നമ്പിനാരായണന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക