Image

ടി.പി. വധശ്രമക്കേസ്‌: അക്രമികള്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു

Published on 07 September, 2012
	 ടി.പി. വധശ്രമക്കേസ്‌: അക്രമികള്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു
കോഴിക്കോട്‌: ടി.പി ചന്ദ്രശേഖരനെ വധശ്രമക്കേസില്‍ അക്രമികള്‍ ഉപയോഗിച്ച വാഹനവും ഡ്രൈവറേയും പോലീസ്‌ പിടികൂടി. 2009 ല്‍ നടന്ന ശ്രമത്തില്‍ ടി പിയെ പിന്തുടരാന്‍ ഉപയോഗിച്ച വാഹനം ഇപ്പോഴത്തെ ഉടമ തന്നെ പോലീസില്‍ ഹാജരാക്കുക ആയിരുന്നു. വാഹനം ഓടിച്ച സന്തോഷിനെയും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.

വാഹനം കസ്‌റ്റഡിയിലെടുക്കാഞ്ഞതിനാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്‌ പോലീസ്‌ നീട്ടിവെച്ചിരുന്നു. കേസിനാസ്‌പദമായ സംഭവത്തിന്‌ ശേഷം പലരുടെ കൈകളിലായി വാഹനം മറിഞ്ഞു പോയതാണ്‌ ഇത്‌ കണ്ടെത്താന്‍ വൈകിയത്‌. ചോമ്പാല പൊലീസ്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ 2009 ആഗസ്‌റ്റില്‍ ഗൂഡാലോചനയും തുടര്‍ന്ന്‌ സെപ്‌റ്റംബര്‍, ഒകേ്‌ടാബര്‍ മാസങ്ങളിലായി ഒരു ഡസനോളം പ്രാവശ്യം വധശ്രമവും നടന്നുവെന്നാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌. ടിപി വധക്കേസില്‍ ഉന്നതരുടെ പങ്ക്‌ അറിയാന്‍ സിബിഐ അന്വേഷണം വേണമെന്ന്‌ കഴിഞ്ഞ ദിവസം ആര്‍ എംപി നേതാക്കളും ടിപിയുടെ ഭാര്യ രമയും സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക