Image

ചൈനയില്‍ ഭൂചലനം: അഞ്ചുപേര്‍ മരിച്ചു

Published on 06 September, 2012
ചൈനയില്‍ ഭൂചലനം: അഞ്ചുപേര്‍ മരിച്ചു
ബെയ്ജിങ്: ചൈനയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 20,000 ത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടക്കുന്നതായി സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഭൂചലനത്തിന് ശേഷം നിരവധി തവണ തുടര്‍ചലനങ്ങളുമുണ്ടായി. ഗ്വിഷൂ പ്രവിശ്യയിലും ശക്തമായ ഭൂചലനമുണ്ടായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക