Image

എസ്.എം കൃഷ്ണ പാക്കിസ്ഥാനിലേക്ക് തിരിച്ചു

Published on 06 September, 2012
എസ്.എം കൃഷ്ണ പാക്കിസ്ഥാനിലേക്ക് തിരിച്ചു
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ പാക്കിസ്ഥാനിലേക്ക് തിരിച്ചു. പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍ ഉള്‍പ്പെടെയുളളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മുംബൈ ആക്രമണക്കേസില്‍ പാക്കിസ്ഥാനില്‍ പിടിയിലായവരുടെ വിചാരണ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. കേസില്‍ അറസ്റിലായ ലഷ്കര്‍ നേതാവ് സഖി ഉര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെയുള്ളവരുടെ വിചാരണ പാക്കിസ്ഥാന്‍ നീട്ടിക്കൊണ്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് കൃഷ്ണയുടെ സന്ദര്‍ശനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക